നാടെങ്ങും പരിസ്ഥിതി ദിനാചരണം നടന്നു

Pathanamthitta

റാന്നി: വിദ്യാലയങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും നാടെങ്ങും പരിസ്ഥിതി ദിനാചരണം നടന്നു. ഡി.വൈ.എഫ്.ഐ. നേതൃത്വത്തില്‍ ജില്ലയില്‍ 8,000 വൃക്ഷതൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം റാന്നി കരിങ്കുറ്റി സെന്റ് തോമസ് എല്‍.പി.സ്‌കൂളില്‍ നടന്നു.ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ്​പ്രസിഡന്റ് റോഷന്‍ റോയി മാത്യു സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലളിത തോമസിന് വൃക്ഷത്തൈ കൈമാറിക്കൊണ്ട് ഉദ്ഘാടനംചെയ്തു. സുരേഷ്‌ജോസ് അധ്യക്ഷതവഹിച്ചു. എം.ആര്‍.വത്സകുമാര്‍, ലിനോജ് ജോസഫ്, എം.എം.ഹുസൈന്‍, വൈശാഖ് ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.റാന്നി ഗുഡ്‌സമരിറ്റന്‍ ചാരിറ്റബിള്‍ ആന്റ് റിലീഫ് സൊസൈറ്റി, വനംവകുപ്പ്, കുവൈത്ത് മോര്‍ ബസേലിയോസ് യാക്കോബായ യൂത്ത് അസോസിയേഷന്‍, ബി.ആര്‍.സി. എന്നിവയുടെ നേതൃത്വത്തില്‍ കിസുമം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി. കാടും മരവും സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് ദിനാചരണം തുടങ്ങിയത്. പമ്പാ പരിരക്ഷണ സമിതി സെക്രട്ടറി ഫാ. ബെന്‍സി മാത്യു കിഴക്കേതില്‍ ഉദ്ഘാടനംചെയ്തു. ടി.കെ.രാജന്‍ അധ്യക്ഷതവഹിച്ചു.

 

RELATED NEWS

Leave a Reply