നെല്ലിക്കല്‍ പള്ളിയോടം ദഹിപ്പിച്ചു

Pathanamthitta

കോഴഞ്ചേരി: നെല്ലിക്കല്‍ 572-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള നെല്ലിക്കല്‍ പഴയപള്ളിയോടം ദഹിപ്പിച്ചു. പഴയപള്ളിയോടം ജീര്‍ണാവസ്ഥയിലായതിനെത്തുടര്‍ന്ന് നിര്‍മിച്ച പുതിയപള്ളിയോടം കഴിഞ്ഞ ഉത്രട്ടാതി ജലമേളയ്ക് മുമ്പായി നീരണിയിച്ചിരുന്നു. ദഹിപ്പിക്കല്‍ കര്‍മത്തിന് മുന്നോടിയായി ശനിയാഴ്ച തന്ത്രി അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൂജാകര്‍മങ്ങളും ആവാഹനക്രിയകളും നടത്തി. ഞായറാഴ്ച രാവിലെ പള്ളിയോടക്കടവിനുസമീപം തയാറാക്കിയസ്ഥലത്ത് പുഷ്പാര്‍ച്ചനയ്ക്കും നാമജപത്തിനുംശേഷം ദഹിപ്പിക്കല്‍ചടങ്ങ് നടത്തി. കരയോഗം പ്രസിഡന്റ് ഓമനക്കുട്ടന്‍ നായര്‍, സെക്രട്ടറി ബിനു ബി.നായര്‍, കരയോഗം കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വംനല്‍കി.

 

RELATED NEWS

Leave a Reply