പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് ദിവസം പ്രായമായ നവജാതശിശുവിനെ തട്ടിക്കൊണ്ടു പോയി

Pathanamthitta

തിരുവനന്തപുരം: പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് ദിവസം പ്രായമായ നവജാതശിശുവിനെ ശിശുവിനെ അജ്ഞാതയായ സ്ത്രീ തട്ടിക്കൊണ്ടു പോയി. റാന്നി സ്വദേശികളായ സജി-അനിത ദമ്പതികളുടെ രണ്ട് ദിവസം പ്രായമായ കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്.

ലേബര്‍ വാര്‍ഡിനു മുന്നില്‍ നിന്ന കുട്ടിയുടെ അച്ഛന്റെ കയ്യില്‍ നിന്നാണ് അജ്ഞാതസ്ത്രീ തട്ടിക്കൊണ്ടു പോയത്. പ്രസവശേഷം കുട്ടിയുടെ അമ്മ ലേബര്‍ റൂമില്‍ ആയിരുന്നതിനാല്‍ കുട്ടിക്ക് പാല് നല്‍കാന്‍ എന്ന് പറഞ്ഞപ്പോള്‍ കുട്ടിയുടെ പിതാവായ സജി കുട്ടിയെ ഇവരുടെ കയ്യില്‍ നല്‍കുകയായിരുന്നു.

കുട്ടിയെ ഏറ്റുവാങ്ങിയ ശേഷം പുറകുവശത്തുകൂടി ഇറങ്ങിയ ഇവര്‍ അടുത്ത് കണ്ട ഓട്ടോയില്‍ കയറി സ്ഥലംവിടുകയായിരുന്നു. പരാതി കിട്ടിയ ഉടന്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സ്ഥലത്തെത്തിയ പോലീസിനു കൈമാറുകയും ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സുബഗന്‍ അന്വേഷണത്തോട് പ്രതികരിച്ചു.

RELATED NEWS

Leave a Reply