പന്തളം മങ്ങാരം-മഹാദേവര്‍ ക്ഷേത്രം റോഡ് തകര്‍ന്ന് വെള്ളക്കെട്ടായി

Pathanamthitta

പന്തളം: ടാറിങ് ഇളകി കുഴികളായ മങ്ങാരം-മഹാദേവര്‍ ക്ഷേത്രം റോഡില്‍ യാത്രാദുരിതം. മങ്ങാരം യു.പി.സ്‌കൂളിനു സമീപത്തും ശാസ്താംകുറ്റിക്കും താഴ്ഭാഗത്തുള്ള വളവിലുമാണ് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ഓടയില്ലാത്തതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗ്ഗമില്ലാത്തതാണ് ഇവിടെ പ്രശ്‌നം. ശാസ്താംകുറ്റി ഭാഗത്ത് കുത്തനെയുള്ള ഇറക്കമായതിനാല്‍ ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്തത് പൂര്‍ണമായും ഇളകിപ്പോയി. പന്തളം മഹാദേവര്‍ ക്ഷേത്രം, മുട്ടാര്‍ അയ്യപ്പക്ഷേത്രം, മണികണ്ഠനാല്‍ത്തറ, കുന്നിക്കുഴി കവല-മങ്ങാരം ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍ തോട്ടക്കോണം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, അറത്തില്‍ മഹാഇടവക പള്ളി തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലേക്കുള്ള വഴിയാണ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്.

 

RELATED NEWS

Leave a Reply