മാര്‍ച്ചുംധര്‍ണയും നടത്തി

Pathanamthitta

റാന്നി: അങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ അഴിമതിയും ഫണ്ട് ദുര്‍വിനിയോഗവും സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് സി.പി.എം. പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്നുനടന്ന ധര്‍ണ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനംചെയ്തു. ജിം സഖറിയ അധ്യക്ഷതവഹിച്ചു. എം.എസ്.രാജേന്ദ്രന്‍, ജോര്‍ജ് ഫിലിപ്പ്, ബൈജു മാത്യു, എം.ആര്‍.വത്സകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
റാന്നി:
കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. വയലത്തല മണ്ണില്‍ അലക്‌സിനാണ് (50) പരിക്കേറ്റത്. ഇയാളെ റാന്നി താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 3.15ഓടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ തോട്ടമണ്ണിലാണ് അപകടമുണ്ടായത്.

 

RELATED NEWS

Leave a Reply