രാജവെമ്പാലയ്‌ക്കൊപ്പം സെഞ്ച്വറി.. ! നൂറാമത്തെ രാജവെമ്പാലയേയും കൂട്ടിലാക്കി വാവ സുരേഷ്

Pathanamthitta

പത്തനംതിട്ട: നൂറാമത്തെ രാജവെമ്പാലയേയും വലയിലാക്കി വാവാ സുരേഷ്. പത്തനംതിട്ടയില്‍ നിന്നാണ് പാമ്പുപിടുത്ത അനുഭവങ്ങളിലെ ചരിത്രം എന്നും തന്നെ രേഖപ്പെടുത്താവുന്ന തരത്തില്‍ നൂറാമത്തെ രാജവെമ്പാലയെ വാവാ സുരേഷ് പിടികൂടുന്നത്. കോന്നി കുമ്മണ്ണൂരില്‍ നിന്നാണ് 11വയസ് പ്രായമുള്ള രാജവെമ്പാലയെ പിടി കൂടിയത്. 15 അടി നീളവും 10 കിലോ ഭാരവുമുള്ള രാജവെമ്പാലയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് കണ്ടത്. പെരുമ്പാമ്പിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് രാജവെമ്പാല ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വാവ സുരേഷിനെ വിവരമറിയിച്ചു. വാവാ സുരേഷ് സ്ഥലത്തെത്തി അതിസാഹസികമായി രാജവെമ്പാലയെ വലയിലാക്കുകയായിരുന്നു.പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോ സജ്ജീകരണങ്ങളോ ഇല്ലാതെയാണ് വാവാ സുരേഷ് രാജവെമ്പാലയെ പിടിച്ചത്. പത്ത് വര്‍ഷത്തിലധികമായി വാവാ സുരേഷ് പാമ്പു പിടിക്കാഎത്താറുണ്ട്. ഏകദേശം 30,000ത്തിലധികം പാമ്പുകളെ വാവാ സുരേഷ് ഇതുവരെ പിടിച്ചു കഴിഞ്ഞു.

RELATED NEWS

Leave a Reply