അക്ഷയകേന്ദ്രങ്ങള്‍ നാളെ അടച്ചിടും

Thrissur

തൃശ്ശൂര്‍:അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുകൂലനടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് അഞ്ചിന് എല്ലാ അക്ഷയകേന്ദ്രങ്ങളും അടച്ചിടുമെന്ന് അക്ഷയസംരംഭകരുടെ കൂട്ടായ്മയായ വിഷന്‍ അക്ഷയ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ ജില്ലാ പ്രോജക്ട് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണയും നടത്തും.അക്ഷയകേന്ദ്രങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്ന് യാതൊരുവിധ ഗ്രാന്‍േറാ സാമ്പത്തികസഹായമോ ലഭിക്കുന്നില്ല. സംരംഭകര്‍ ഓരോ മാസവും പതിനായിരക്കണക്കിന് രൂപ ചെലവഴിച്ചാണ് സ്ഥാപനം നിലനിര്‍ത്തിപ്പോരുന്നത്. ഓരോ സേവനത്തിനും നിശ്ചയിച്ചിട്ടുള്ള തുച്ഛമായ പ്രതിഫലംപോലും വര്‍ഷങ്ങളായി ലഭിക്കുന്നില്ല. ഇതിനാല്‍ അക്ഷയകേന്ദ്രങ്ങളില്‍ കാലാനുസൃതമായ സര്‍വീസ് ചാര്‍ജ്ജുകള്‍ നിശ്ചയിക്കണം. കൂടാതെ മാസംതോറും 10,000 രൂപയില്‍ കുറയാത്ത സര്‍ക്കാര്‍ ഗ്രാന്‍േറാ ഓണറേറിയമോ അനുവദിക്കണമെന്നും വിഷന്‍ അക്ഷയ പ്രസിഡന്റ് എം. അരവിന്ദാക്ഷന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭാരവാഹികളായ എം.വി. ജയപ്രകാശ്, പി.വി. അരുണ്‍കുമാര്‍, സജി തോമസ്, ലതാ വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

RELATED NEWS

Leave a Reply