ഇന്റര്‍സോണ്‍ കലോത്സവ വിളംബര കലാജാഥയ്ക്ക് തുടക്കമായി

Thrissur

മുളങ്കുന്നത്തുകാവ്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന് മുന്നോടിയായി നടക്കുന്ന കലാജാഥയ്ക്ക് തൃശ്ശൂരില്‍ തുടക്കമായി. തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജില്‍ നടന്ന ചടങ്ങില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഇന്റര്‍സോണ്‍ കലോത്സവ സംഘാടകസമിതി ചെയര്‍മാന്‍ ശോഭാ സുബിന്‍ അധ്യക്ഷനായി.ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം സി. പ്രമോദ്, സംഘാടകസമിതി കണ്‍വീനര്‍ യദുകൃഷ്ണ, നഗരസഭാ കൗണ്‍സിലര്‍ ഗോപകുമാര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറി സുമേഷ് കൃഷ്ണന്‍, സുജിന്‍ വൈലോപ്പിള്ളി, ഫ്രാന്‍സിസ് ചിറ്റിലപ്പിള്ളി, ഡാനി ജോണ്‍, കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് അക്കീല്‍ മുഹമ്മദ്, നവനീത് ഗുരുവായൂര്‍ എന്നിവര്‍ സംസാരിച്ചു. തിങ്കളാഴ്ച തൃശ്ശൂര്‍ ജില്ലയില്‍ പര്യടനം തുടരുന്ന കലാജാഥ 4, 5, 6 തീയതികളില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പര്യടനത്തിനുശേഷം 7ന് യൂണിവേഴ്‌സിറ്റി കാമ്പസ്സില്‍ സമാപിക്കും.

 

RELATED NEWS

Leave a Reply