കവര്‍ച്ചക്കേസിലെ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍

Thrissur

ഒല്ലൂര്‍: പിടികിട്ടാപ്പുള്ളിയായ പ്രതിയെ 12 വര്‍ഷത്തിനുശേഷം ഒല്ലൂര്‍ പോലീസ് പിടികൂടി. ദേശീയപാതയില്‍ ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപം ബൈക്ക് യാത്രികരെ തടഞ്ഞുനിര്‍ത്തി പണം കവര്‍ച്ചചെയ്ത കേസിലാണ് അറസ്റ്റ്.മാള മടത്തുംപടി വലിയവീട്ടില്‍ റോബിന്‍സണെ (33) ആണ് എസ്‌ഐ ആര്‍. സുജിത്കുമാറിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ അടൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. 2003ല്‍ പൊള്ളാച്ചിയിലേക്ക് മാടുകച്ചവടത്തിനായി പച്ചളിപ്പുറം സ്വദേശികളായ രണ്ടുപേര്‍ പണവുമായി ബൈക്കില്‍ വരുമ്പോഴാണ് ആറംഗ കവര്‍ച്ചസംഘം ഇവരെ ആക്രമിച്ച് പണം കവര്‍ന്നത്. കേസില്‍ മറ്റ് 5 പ്രതികളെയും നേരത്തെ പിടികൂടി.

 

RELATED NEWS

Leave a Reply