കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ശുപാര്‍ശ

Calicut, General, Kannur, Malappuram, Palakkad, scrolling_news, Thrissur, Wayanad

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ 500 ലധികം വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഉത്തരക്കടലാസ് കാണാതായ സംഭവം പോലീസിനെക്കൊണ്ട്  അന്വേഷിപ്പിക്കാന്‍ പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇന്നലെ ചേര്‍ന്ന പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ്  ശുപാര്‍ശ ചെയ്തത്.
സര്‍വ്വകലാശാല എഞ്ചിനീയറിംഗ് കോളേജിലേതുള്‍പ്പെടെയുള്ള ബി.ടെക് വിദ്യാര്‍ത്ഥികളുടെ ഐ.ടി. വിഷയത്തിന്റെ ഉത്തരക്കടലാസുകളും ബി.എ. അറബിക് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുമാണ് കാണാതായത്. വിഷയത്തില്‍ അന്വേഷണവും തുടര്‍നടപടിയും ആവശ്യപ്പെട്ട് എം.എസ്.എഫ്, എസ്.എഫ്.ഐ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ: കെ.എം. നസീര്‍, ഡോ; ആബിദാ ഫാറൂഖി, കെ. വിശ്വനാഥ് എന്നിവര്‍ അംഗങ്ങളായി ഉപസമിതി രൂപീകരിച്ചിരുന്നു. ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 30, ഏപ്രില്‍ 4, 7 തിയ്യതികളില്‍ നടത്താന്‍ സര്‍വ്വകലാശാല തീരുമാനിച്ചിട്ടുണ്ട്.

RELATED NEWS

Leave a Reply