പ്രതിഭകള്‍ക്ക് എം.എല്‍.എയുടെ പുരസ്‌കാരം

Thrissur

തൃപ്രയാര്‍: നാട്ടിക എം.എല്‍.എ. ഗീതാഗോപി വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, കാര്‍ഷിക, കലാ, കായിക മേഖലകളിലെ പ്രതിഭകള്‍ക്കേര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളുടെ വിതരണോദ്ഘാടനം സി.എന്‍. ജയദേവന്‍ എം.പി. നിര്‍വഹിച്ചു. മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.എന്‍.എ. മാഹീനെ അദ്ദേഹം ആദരിച്ചു. ഗീതാഗോപി എം.എല്‍.എ. അധ്യക്ഷയായി. മതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ വി.എ.എച്ച്. വലപ്പാട്, ജോണ്‍സന്‍ ചിറമ്മല്‍ എന്നിവരെ അഡ്വ. എ.യു. രഘുരാമന്‍ പണിക്കരും കായിക താരങ്ങളെയും പരിശീലകന്‍ കണ്ണനെയും ജയരാജ് വാര്യരും സംസ്ഥാന കൃഷി വകുപ്പിന്റെ ആമുഖ ഗാനമാലപിച്ച ആലില മുരളിയെയും ഹൈടെക് വൈബ്രന്റ് അവാര്‍ഡ് ജേതാവ് രാജന്‍ വാലത്തിനെയും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും ആദരിച്ചു.മികച്ച അങ്കണവാടി വര്‍ക്കര്‍ സ്മിത വിജയന്‍, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് നേടിയ ഭവിത്ത്, സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ അരുണ്‍ മോഹന്‍, രാജ്യത്തെ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം നേടിയ നീതു മോഹന്‍ലാല്‍, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ അന്ധ വിദ്യാര്‍ത്ഥി നയന, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സെലക്ഷന്‍ ലഭിച്ച അര്‍ജ്ജുന്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ഷീല വിജയകുമാര്‍, ഡിവൈഎസ്​പി പി.എ. വര്‍ഗ്ഗീസ്, വലപ്പാട് എസ്‌ഐ കെ.ജി. ആന്റണി, സി.ആര്‍. മുരളീധരന്‍, ആര്‍.എം. മനാഫ്, പി.കെ. വീരാന്‍കുട്ടി, യു.കെ. ഗോപാലന്‍, ജഗന്നിവാസന്‍ ഇയ്യാനി, ഷീജ സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

 

RELATED NEWS

Leave a Reply