ഫോക്ക്‌ലോര്‍ പഠനവിഭാഗത്തില്‍ കലാഭവന്‍ മണി അനുസ്മരണം

Calicut, Kannur, Local News, Malappuram, Palakkad, scrolling_news, Thrissur, Wayanad

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഫോക്ക്‌ലോര്‍ പഠനവിഭാഗം കലാഭവന്‍ മണിയെ അനുസ്മരിച്ചു. ‘ കലാഭവന്‍ മണി: കീഴാള പ്രതിനിധാനവും പ്രതിരോധവും ‘ എന്ന വിഷയത്തില്‍ സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍, ഡോ: പ്രദീപന്‍ പാമ്പിരിക്കുന്ന് എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ; കെ.എം. അനില്‍ കലാഭവന്‍ മണി അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. അനുസ്മരണ പരിപാടിയില്‍ ഡോ:  സോമന്‍ കടലൂര്‍ അധ്യക്ഷത വഹിച്ചു. ഡോ: കെ.പി. സതീഷ് സംസാരിച്ചു. തുടര്‍ന്ന് കെ.യു ഹരിദാസ്, ജോര്‍ജ്ജ്, അജീഷ് മുചുകുന്ന് എന്നിവര്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു.

RELATED NEWS

Leave a Reply