ബസ്സിറങ്ങുന്നതിനിടയില്‍ പോക്കറ്റടിക്കാന്‍ ശ്രമിച്ചവരെ യാത്രക്കാര്‍ പിടികൂടി

Thrissur

ഇരിങ്ങാലക്കുട: ബസ്സിറങ്ങുന്ന യാത്രക്കാരന്റെ പോക്കറ്റടിക്കാന്‍ ശ്രമിച്ച രണ്ടുപേരെ മറ്റ് യാത്രക്കാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിലേല്‍പ്പിച്ചു. ആലുവ സ്വദേശികളായ ചുണ്ടങ്ങലി മുട്ടയില്‍വീട്ടില്‍ യൂനസ് (62), പരിത്തിക്കര വീട്ടില്‍ നൗഷാദ് (38) എന്നിവരെയാണ് പിടികൂടിയത്. കരൂപ്പടന്ന ബസ് സ്റ്റോപ്പില്‍ ബസ്സിറങ്ങുകയായിരുന്ന യാത്രക്കാരനെ ഒരാള്‍ തടഞ്ഞുനിര്‍ത്തുകയും മറ്റേയാള്‍ പോക്കറ്റടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഉടന്‍തന്നെ യാത്രക്കാരന്‍ പോക്കറ്റടിച്ചയാളെ പിടിച്ചെങ്കിലും അയാളെ തള്ളിമാറ്റി ഇരുവരും ഇറങ്ങിയോടുകയായിരുന്നു. സംഭവം കണ്ട ബസ്സിലെ മറ്റ് യാത്രക്കാര്‍ ഇരുവരെയും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

 

RELATED NEWS

Leave a Reply