ലീഡര്‍ സ്മരണയില്‍ വീട്‌

Thrissur

തൃശ്ശൂര്‍: ലീഡര്‍ കെ. കരുണാകരന്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നു. ആദ്യഘട്ടത്തില്‍ കരുണാകരന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ജില്ലയിലെ രണ്ട് കുടുംബങ്ങള്‍ക്ക് വീട് നല്‍കിയാണ് ‘കരുണാഭവന്‍ ‘ എന്ന് പേരില്‍ പദ്ധതി തുടങ്ങുന്നത്. പിന്നീട് മറ്റു ജില്ലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും. ഗുരുവായൂര്‍, അളഗപ്പനഗര്‍ പ്രദേശങ്ങളിലുള്ള നിര്‍ധനരായ രണ്ട് പേര്‍ക്ക് ഈ വര്‍ഷം വീട് നല്‍കും. ലീഡറുടെ അഞ്ചാം ചരമവാര്‍ഷികദിനമായ ഡിസംബര്‍ 23ന് തൃശ്ശൂര്‍ കെ. കരുണാകരന്‍ സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വീടുകളുടെ താക്കോല്‍ദാനം നടക്കുമെന്ന് ലീഡര്‍ കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ സംസ്ഥാന പ്രസിഡന്റ് പത്മജ വേണുഗോപാല്‍ അറിയിച്ചു.

 

RELATED NEWS

Leave a Reply