തൃശൂര്‍ ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

Kerala News, Thrissur

ഗുരുവായൂര്‍ നെന്മേനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദിനെ കൊലപ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ചാണ് ഹര്‍ത്താല്‍

തൃശൂര്‍: ഗുരുവായൂര്‍ നെന്മേനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദിനെ കൊലപ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ച് ജില്ലയില്‍ നാളെ ഹര്‍ത്താല്‍. ഗുരുവായൂര്‍, മണലൂര്‍ എന്നീ രണ്ടു മണ്ഡലങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. 
ഇന്നു രാവിലെ ബൈക്കില്‍ സഞ്ചരിക്കവെയാണ് മാരുതി കാറില്‍ എത്തിയ നാലംഗ സംഘം ആനന്ദിനെ വെട്ടിയത്. തുടര്‍ന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സി.പി.എം പ്രവര്‍ത്തകനായ ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ ആനന്ദ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. തൃശ്ശൂരില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്.

RELATED NEWS

Leave a Reply