കരവാരം സ്‌കൂളില്‍ പരിസ്ഥിതിദിനാഘോഷം

Trivandrum

കല്ലമ്പലം: കരവാരം വി.എച്ച്.എസ്.എസ്സില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ‘മരം ഒരു തണല്‍’ പദ്ധതിക്ക് തുടക്കമായി. സ്‌കൂള്‍ പരിസരത്ത് 100 വൃക്ഷത്തൈകള്‍ നട്ടു. പദ്ധതിയുടെ ഉദ്ഘാടനം എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എസ്.ഹരിഹരന്‍പിള്ള വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. സ്‌നേഹ, ലിനി, അഞ്ജലി, സുജിത്ത്, ജയറാം എന്നിവര്‍ നേതൃത്വം നല്‍കി.

 

RELATED NEWS

Leave a Reply