ജോലിയിൽ നിന്നും പിരിച്ച് വിട്ടതിൽ മനംനൊന്ത് എന്‍ആര്‍എച്ച്‌എം ജീവനക്കാരന്റെ ആത്മഹത്യ ; സെക്രട്ടറിയേറ്റിന് മുന്നിൽ മൃതദേഹവുമായി സഹപ്രവർത്തകരുടെ പ്രതിക്ഷേധം

Trivandrum

2016 സെപ്റ്റംബര്‍ 16ന് ആരോഗ്യ വകുപ്പില്‍ നടന്ന പിരിച്ചുവിടലിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട എന്‍ ആര്‍ എച്ച്‌ എം പദ്ധതിയിലെ ജീവനക്കാരനായ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ തിരുവനന്തപുരത്തെ ലോഡ്ജില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ പേക്കടം സ്വദേശിയായ ജഗദീശനാണ് സെക്രട്ടറിയേറ്റിന് സമീപത്തെ ലോഡ്ജ് മുറിയിലാണ് ജീവനൊടുക്കിയത്.

10 മാസത്തെ ശമ്ബള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ ആര്‍ എച്ച്‌ എം പദ്ധയിലെ ജോലി നഷ്ടപ്പെട്ടവരുടെ കൂട്ടായ്മയിലെ പ്രതിനിധിയായാണ് ജഗദീശനും മറ്റൊരു ഹെല്‍ത്ത് ഇന്‍സ്പെക്ടറായ നീലേശ്വരം സ്വദേശിയായ കൃഷ്ണ വര്‍മയും തിരുവനന്തപുരത്ത് എത്തിയത്.
ആരോഗ്യ വകുപ്പ് മന്ത്രിയെയും, ഡയറക്ടറെയും കണ്ട് ശമ്ബളം കുടിശ്ശിക ലഭിക്കുന്നതിനായുള്ള നിവേദനവുമായാണ് ഇരുവരും എത്തിയത്.
ബുധനാഴ്ച വൈകിട്ട് 2.45 മണിയോടെ മന്ത്രിയെയും ആരോഗ്യ വകുപ്പ് ഡയറക്ടറെയും കാണാനായി പോകുന്നതിനിടെ തനിക്ക് തലവേദനയാണെന്നും കൃഷ്ണ വര്‍മയോട് തനിച്ചുപോയി നിവേദനം നല്‍കാനും കാര്യങ്ങള്‍ സംസാരിക്കാനും ആവശ്യപ്പെട്ട ജഗദീശന്‍ കൃഷ്ണവര്‍മ പുറത്തുപോയതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു.
നാലര വര്‍ഷം മുമ്ബ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായുള്ള പ്രത്യേക പദ്ധതിയില്‍ എന്‍ ആര്‍ എച്ച്‌ എം മുഖേന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ഫാര്‍മസിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റുമാര്‍ തുടങ്ങി രണ്ടായിരത്തോളം പേരെ ആരോഗ്യവകുപ്പിന് കീഴില്‍ നിയമിച്ചിരുന്നു. ഇതില്‍ പകുതിയിലധികം പേരെയാണ് പിരിച്ച്‌ വിട്ടത്.
ശമ്ബളക്കുടിശ്ശിക നല്‍കാത്തതില്‍ മനംനൊന്താണ് ജഗദീശന്‍ ആത്മഹത്യ ചെയ്തതെന്നും തങ്ങളെല്ലാവരും ആത്മഹത്യയുടെ വക്കിലാണെന്നുമാണ് പിരിച്ചുവിടപ്പെട്ടവര്‍ ആരോപിക്കുന്നത്. ശമ്ബളക്കുടിശ്ശികയുടെ കാര്യത്തില്‍ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാരോപിച്ചാണ് മൃതദേഹവുമായി പിരിച്ചുവിടപ്പെട്ടവര്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

RELATED NEWS

Leave a Reply