പലിശരഹിത വിദ്യാഭ്യാസ വായ്പ

Trivandrum

തിരുവനന്തപുരം: െബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ്’ ഏര്‍പ്പെടുത്തിയ ആനന്ദം സേനാപതി സ്മാരക വിദ്യാഭ്യാസ ക്ഷേമനിധിയില്‍നിന്ന് ഒന്നാംവര്‍ഷ മെഡിക്കല്‍ (എം.ബി.ബി.എസ്.), എന്‍ജിനിയറിങ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കമായ ബി.പി.എല്‍. കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 4,000 രൂപ പലിശയില്ലാത്ത സാമ്പത്തിക സഹായം നല്‍കും.വിദ്യാഭ്യാസാനന്തരം ജോലികിട്ടുന്ന മുറയ്ക്ക് ഈ തുക പലിശയില്ലാതെ തിരിച്ചടയ്ക്കണം. താത്പര്യമുള്ളവര്‍ !www.െൃസthulasi.org എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ലഭിക്കും.

 

RELATED NEWS

Leave a Reply