യു.ഡി.എഫ്. പ്രചാരണത്തിന് മഹിളാ സ്വസ്ത് സംഘ യൂണിയനും

Trivandrum
ആര്യനാട്: മഹിളാ സ്വസ്ത് സംഘ യൂണിയന്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശബരീനാഥനായി ബൂത്തുതല പ്രവര്‍ത്തനം നടത്തും. യൂണിയന്റെ സ്‌പെഷല്‍ കണ്‍വെന്‍ഷനാണ് ഇക്കാര്യം തീരുമാനിച്ചത്.
യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. കെ.ആര്‍.കുറുപ്പിന്റെ അധ്യക്ഷതയില്‍ എന്‍.പീതാംബരക്കുറുപ്പ്, തമ്പാനൂര്‍ രവി, അഡ്വ. ലാലി വിന്‍സന്റ്, ലതികാ സുഭാഷ്, ബിന്ദു കൃഷ്ണ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും യൂണിയന്‍ നേതാക്കളായ ബി.സി.ഉണ്ണിത്താന്‍, വി.മധുസൂദനന്‍, ആര്‍.സുഗതന്‍, ആര്‍.തങ്കമണി, എസ്.ശ്രീകുമാരി, ജെ.ജയിന്‍ റോസ് തുടങ്ങിയവരും സംസാരിച്ചു.

 

RELATED NEWS

Leave a Reply