ഉതിരമാരുതന്‍ ക്ഷേത്രത്തില്‍ പാട്ട് ആറാട്ട് ഉത്സവം തുടങ്ങി

Wayanad

മാനന്തവാടി: പോരൂര്‍ ഉതിരമാരുതന്‍ ക്ഷേത്രത്തില്‍ പാട്ട് ആറാട്ട് ഉത്സവം തുടങ്ങി. വ്യാഴാഴ്ച സമാപിക്കും. പൂജകള്‍ക്ക് തന്ത്രി തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. ചൊവ്വാഴ്ച പതിവുപൂജകള്‍ക്ക് ശേഷം 9.30ന് കൊടിയേറ്റം, 11 മണിക്ക് അഭിഷേകം, മലര്‍നിവേദ്യം, പൂജ . 12ന് തോറ്റം. ഒരു മണിക്ക് അന്നദാനം, 6.30ന് ദീപാരാധന, നിറമാല, 7.30ന് അത്താഴപൂജ, എട്ടിന് അഭിഷേകം, മലര്‍നിവേദ്യം, ദീപാരാധന, ഉച്ചപ്പാട്ട്, 8.30ന് അത്താഴപൂജ, ഒമ്പതിന് കളപൂജ, 9.30ന് കളത്തിലാട്ടം.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് നിര്‍മാല്യം തൊഴില്‍. 5.30ന് അഭിഷേകം, ആറിന് ഗണപതിഹോമം, 6.30ന് ഉഷഃപൂജ. തുടര്‍ന്ന് വഴിപാട് സ്വീകരണം. ഒമ്പതിന് നവകാഭിഷേകം, 12.30ന് ഉച്ചപൂജ. 1.30ന് അന്നദാനം. വൈകിട്ട് ആറിന് കയറ്റാക്കുനി തറവാട്ടില്‍നിന്ന് ഭണ്ഡാരം എഴുന്നള്ളിപ്പ്. തുടര്‍ന്ന് വാളുമുക്കി കടവ്, കരുകുളത്തുംകര, കുളത്താട ഹെല്‍ത്ത് സെന്റര്‍, യവനാര്‍കുളം, കൂടത്തുംമൂല എന്നിവിടങ്ങളില്‍നിന്ന് താലപ്പൊലി വരവ്, 6.30ന് ദീപാരാധന, നിറമാല, എട്ടിന് ഉച്ചപ്പാട്ട്, 8.30ന് അരവിന്ദ മാരാരുടെയും സംഘത്തിന്റെയും തായമ്പക. 9.30 മുതല്‍ പ്രാദേശിക കലാപരിപാടികള്‍, 10ന് അത്താഴപൂജ, 10.30ന് വിറക് വരവ്, 11ന് ആറാട്ട് എഴുന്നള്ളത്ത്.
വ്യാഴാഴ്ച 8.30ന് കളപൂജ, 9.30ന് കളത്തിലാട്ടം, 11ന് ആറാട്ട് കലശം, 12ന് അഭിഷേകം, മലര്‍നിവേദ്യം, ലഘുഭക്ഷണം, പാട്ട് ഉത്സവം, സമാപനം.

 

RELATED NEWS

Leave a Reply