എക്‌സൈസ് ഇസ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Wayanad

മീനങ്ങാടി: ജില്ലാ ആസ്​പത്രിയില്‍ മദ്യപിച്ച് ലക്കുകെട്ടെത്തി പ്രശ്‌നങ്ങളുണ്ടാക്കിയ എക്‌സൈസ് ഇന്‍സ്‌പെക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍സ് ചെയ്തു. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കല്ലോടിയിലെ കെ.എസ്. ജോസഫിനെയാണ് എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഫിബ്രവരി 24 നായിരുന്നു സസ്‌പെന്‍ഷന് ആധാരമായ സംഭവം. മുറിവില്‍ നായനക്കിയതിന് ചികിത്സതേടിയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടറും കൂട്ടുകാരനും ജില്ലാ ആസ്​പത്രിയിലെത്തിയത്. ഈ സമയം അത്യാഹിത വിഭാഗത്തില്‍ രോഗികളെ പരിശോധിക്കുകയായിരുന്ന ഡോ. ആകാശിന് നേരെയാണ് മദ്യലഹരിയിലായിരുന്ന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തെറിയഭിഷേകം നടത്തിയത്. ആസ്​പത്രിയില്‍ ജോലിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ക്കെതിരെയും ഇദ്ദേഹം തിരിഞ്ഞു. തന്നെ ആദ്യം പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ജോസഫ് ആസ്​പത്രിയില്‍ ബഹളമുണ്ടാക്കിയത്. ജോലിയിലുണ്ടായിരുന്ന ഡോക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വഹകണം തടസ്സപ്പെടുത്തല്‍, മദ്യപിച്ച് ബഹളമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. കേസില്‍ ഇളവുവരുത്തി ജാമ്യം നല്കിയതായി ആരോപണവുമുണ്ടായിരുന്നു. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ സമ്മര്‍ദം നടന്നു. മുത്തങ്ങ ചെക്ക് പോസ്റ്റിലേക്ക് സ്ഥലം മാറിപ്പോകാനിരിക്കുകയായിരുന്നു കെ.എസ്. ജോസഫ്. മീനങ്ങാടി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍. ജയന്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തത്.

 

RELATED NEWS

Leave a Reply