എടവക പഞ്ചായത്ത് ജൈവ വൈവിധ്യ പുരസ്‌കാരം ഏറ്റുവാങ്ങി

Wayanad

മാനന്തവാടി: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള പുരസ്‌കാരം എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍നിന്ന് ഏറ്റുവാങ്ങി.തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. കെ. ചന്ദ്രിക, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, ജൈവ വൈവിധ്യബോര്‍ഡ് അംഗം ഡോ. കെ. മോഹനക്കുറുപ്പ്, മെമ്പര്‍ സെക്രട്ടറി ഡോ. കെ.പി. ലാലാ ദാസ് എന്നിവര്‍ സംസാരിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.എടവക പഞ്ചായത്ത് ഭക്ഷ്യസുരക്ഷാ പദ്ധതി മുന്‍നിര്‍ത്തി കിഴങ്ങുവിള കൃഷി നടത്തിയിരുന്നു. ഇതിനായി ജൈവവൈവിധ്യ സംഭരണിയും തയ്യാറാക്കി.

 

RELATED NEWS

Leave a Reply