കരിന്തണ്ടന്റെ സ്മരണാര്‍ത്ഥം സ്മൃതി മന്ദിരം നിർമിക്കണം ; സുരേഷ് ഗോപി

Cover Story, Wayanad

കല്‍പ്പറ്റ: വയനാട് ചുരം പാത കണ്ടെത്തിയ കരിന്തണ്ടന്റെ ഓര്‍മ്മക്ക് സ്മാരകം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുരേഷ് ഗോപി എ.പി ആവശ്യപ്പെട്ടു. കോഴിക്കോട് അടിവാരത്ത് കരിന്തണ്ടന്‍ സ്മൃതിയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വനവാസി സംഘടനയായ പീപ്പിന്റെ ആഭിമുഖ്യത്തിലാണ് സ്മൃതി യാത്ര സംഘടിപ്പിച്ചത്. വയനാട് ചുരം പാത കണ്ടെത്തിയ കരിന്തണ്ടനെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ് പീപ്പിന്റെ നേതൃത്വത്തില്‍ സ്മൃതി യാത്ര സംഘടിപ്പിച്ച് വരുന്നത്. അടിവാരത്ത് നിന്ന്കരിന്തണ്ടന്റെ ആത്മാവിനെ ചങ്ങലയില്‍ തളച്ചു എന്ന് വിശ്വസിക്കപെടുന്ന വയനാട് ചുരം പാതയിലെ ലക്കിടി വരെയാണ് യാത്ര. ബ്രിട്ടീഷുകാര്‍ക്ക് വയനാട്ടിലേക്ക് പാത കാണിച്ചുകൊടുത്ത കരിന്തണ്ടന്റെ സ്മരണാര്‍ത്ഥം സ്മൃതി മന്ദിരം തീര്‍ക്കണമെന്നും ഇക്കാര്യം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെടുത്തുമെന്നും സുരേഷി ഗോപി എംപി പറഞ്ഞു വനവാസികള്‍ക്കിടയില്‍ സാമൂഹ്യ സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പീപ്പ്. വനവാസി നേതാക്കളായ പി രാമനുണ്ണി, പള്ളിയറ രാമന്‍ തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

RELATED NEWS

Leave a Reply