തരിയോട്: സി.ടി. ചാക്കോ പ്രസിഡന്റ്

Wayanad

കാവുംമന്ദം: തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ടി. ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. നാലിനെതിരെ എട്ടു വോട്ടുകള്‍ക്കാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.എ. ജോസഫായിരുന്നു തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്. കോണ്‍ഗ്രസ്സിലെ ധാരണപ്രകാരമാണ് സ്ഥാനമാറ്റം. അനുമോദനയോഗത്തില്‍ എം.ടി. ജോണി, എം.എ. ജോസഫ്, ചിന്നമ്മാ മാത്യു, മൊയ്തുഹാജി, ജോസ് കൊച്ചുമല, സണ്ണി ജോര്‍ജ്, ജോസ് മാത്യു, അബ്രഹാം കെ. മാത്യു, കെ.വി. പൈലി തുടങ്ങിയവര്‍ സംസാരിച്ചു.

 

RELATED NEWS

Leave a Reply