മാനന്തവാടി താലൂക്കില്‍ 1,12,86,900 രൂപ വിതരണം ചെയ്തു

Wayanad

മാനന്തവാടി: താലൂക്കിലെ വിവിധ ധനസഹായങ്ങളിലായി 1,12,86,900 രൂപ മന്ത്രി പി.കെ. ജയലക്ഷ്മി വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുള്‍ അഷ്‌റഫ് അധ്യക്ഷതവഹിച്ചു.തഹസില്‍ദാര്‍ സജീവ് ദാമോദര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം മാര്‍ഗരറ്റ് തോമസ്, ഗ്രാമപ്പഞ്ചായത്തംഗം ഹംസ പട്ടുകുത്ത്, അഡീഷണല്‍ തഹസില്‍ദാര്‍ എം. പ്രഭാകരന്‍, ഹുസ്ദൂര്‍ ശിരസ്തദാര്‍ പി.പി. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള തുക, ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി അനുവദിച്ച തുക, പ്രകൃതിക്ഷോഭത്തില്‍ വീട് നശിച്ചവര്‍ക്കുള്ള സഹായധനം, ദേശീയ കുടുംബക്ഷേമ പദ്ധതി സഹായം, വിവിധ ക്ഷേമപെന്‍ഷന്‍ എന്നിവയുള്‍പ്പെടെയുള്ള സഹായങ്ങളാണ് വിതരണം ചെയ്തത്.

 

RELATED NEWS

Leave a Reply