വയനാട് അതിര്‍ത്തിയില്‍ വീണ്ടും നരഭോജികടുവയുടെ ആക്രമണം.

Wayanad

കല്‍പ്പറ്റ: വയനാട് അതിര്‍ത്തിയില്‍ വീണ്ടും നരഭോജികടുവയുടെ ആക്രമണം. കേരള തമിഴ്നാട് അതിര്‍ത്തിയായ പിതൃക്കാട് റാക്കോഡില്‍ കടുവയുടെ ആക്രമണത്തില്‍ വീണ്ടും ഒരാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ ഭുവനേശ്വര്‍ ആണ് മരിച്ചത്. വയനാട്ടില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ രാത്രി എട്ട് മണിയോടടുപ്പിച്ചായിരുന്നു ആക്രമണം. പിന്നീട് മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷം തമിഴ്നാട് വനം വകുപ്പ് അധികൃതരാണ് കടുവ തന്നെയാണെന്ന് ആക്രമിച്ചത് എന്ന് സ്ഥീരീകരിച്ചത്. കഴിഞ്ഞ മാസവും കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഈ കടുവയെ പിന്നീട് വെടിവെച്ചു കൊന്നിരുന്നു. ഭുവനേശ്വറിന്‍റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും വീടും നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

RELATED NEWS

Leave a Reply