സ്‌പോര്‍ട്ടിങ് ഫുട്‌ബോള്‍ മേള കണ്ണൂര്‍, പത്തനംതിട്ട വനിതാ ടീം ഇന്നിറങ്ങും

Wayanad

മീനങ്ങാടി: സ്‌പോര്‍ട്ടിങ് ഫുട്‌ബോള്‍ മേളയില്‍ ചൊവ്വാഴ്ച ശ്രീകണ്ഠ ഗൗഡര്‍ സ്റ്റേഡിയത്തില്‍ കണ്ണൂര്‍, പത്തനംതിട്ട വനിതാ ടീമുകള്‍ മത്സരിക്കും. വൈകുന്നേരം 7.30നാണ് മത്സരം. ബുധനാഴ്ച ഫൈനലില്‍ മെഡിഗാഡ് അരീക്കോടും തൃശ്ശൂര്‍ കളിക്കാരുള്‍പ്പെടുന്ന എ.എഫ്.സി. അമ്പലവയലും ഏറ്റുമുട്ടും. ഫിബ്രവരി 15ന് തുടങ്ങിയ അഖിലേന്ത്യ സെവന്‍സ് ഫുടബോള്‍ ടൂര്‍ണമെന്റില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ ടീമുകള്‍ മാറ്റുരച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, ജവഹര്‍ മാവൂര്‍, ജിംഖാന തൃശ്ശൂര്‍, കെ.ആര്‍.എസ്. കോഴിക്കോട്, കെ.എഫ്.സി. കാളികാവ്, ടൗണ്‍ ടീം അരീക്കോട്, ബ്രസീല്‍ ബാംഗ്ലൂര്‍, എഫ്.സി. കല്‍ക്കത്ത, ആലുക്കാസ് തൃശ്ശൂര്‍ എന്നിങ്ങനെ ഒട്ടേറെ ടീമുകള്‍ കളത്തിലിറങ്ങി. എന്‍. കുമാരന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കെ. ലീല ടീച്ചര്‍ മെമ്മോറിയല്‍ എവര്‍റോളിങ് സ്വര്‍ണക്കപ്പിനും പ്രിയ മെഡിക്കല്‍സ് അച്ചായന്‍ മെമ്മോറിയല്‍ വെള്ളിക്കപ്പിനും വേണ്ടിയുള്ളതാണ് ടൂര്‍ണമെന്റ്. ഓരോ ദിവസവും ആവേശകരമായ മത്സരം കാണാന്‍ നിരവധി കായികപ്രേമികളാണ് മീനങ്ങാടിയിലെത്തിയത്. കാല്‍പ്പന്തുകളിയുടെ കൊട്ടിക്കലാശം ജനപങ്കാളിത്തംകൊണ്ട് മികച്ചതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ലബ് സെക്രട്ടറി എന്‍.വി. ഗിരീഷ് പറഞ്ഞു.

 

RELATED NEWS

Leave a Reply