അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പാര്‍ട്ട് മൂന്ന് പരീക്ഷ ജയിക്കാന്‍ ഇനി സി ഗ്രേഡ് മതി

Local News, scrolling_news

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പാര്‍ട്ട് മൂന്ന് പരീക്ഷ വിജയിക്കാന്‍ സി ഗ്രേഡ് യോഗ്യത മതിയെന്ന് സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പാര്‍ട്ട് മൂന്ന് പരീക്ഷ വിജയിക്കാന്‍ സി പ്ലസ് ഗ്രേഡ് ലഭിക്കണമെന്നായിരുന്നു ഇതുവരെയുള്ള നിബന്ധന.
എന്നാല്‍ ഏപ്രില്‍ 23ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഇതില്‍ ഇളവ് വരുത്തുകയായിരുന്നു. ഇതിന് പുറമേ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ വയനാട് മുട്ടിലില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ലു.എം.ഒ സ്റ്റഡി സെന്റര്‍ നിലനിര്‍ത്താനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് സ്റ്റഡി സെന്റര്‍ അടച്ചുപൂട്ടാന്‍ സര്‍വ്വകലാശാല നേരത്തെ തീരുമാനിച്ചിരുന്നു.
സര്‍വ്വകലാശാല എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പലിന്റെ കാലാവധി സിന്‍ഡിക്കേറ്റ് ഒരു വര്‍ഷം കൂടി നീട്ടി നല്‍കി. എഞ്ചിനീയറിങ് കോളേജ് കാംപസില്‍ 50 ശതമാനം പ്രവൃത്തി ദിവസങ്ങളിലെങ്കിലും പ്രിന്‍സിപ്പല്‍ താമസിക്കണമെന്ന വ്യവസ്ഥയോടെയാണ് കാലാവധി നീട്ടി നല്‍കിയത്.

RELATED NEWS

Leave a Reply