ഇനി ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഹെല്‍മറ്റ് കമ്പനി വക സൗജന്യം

Automotive, Kerala News, scrolling_news

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇനി മുതല്‍ ഹെല്‍മെറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും സൗജന്യമായി ലഭിയ്ക്കും.
വാഹന നിര്‍മ്മാതാക്കളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍.ജെ. തച്ചങ്കരി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. തീരുമാനം അടുത്ത മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഹെല്‍മെറ്റിന് പുറമേ കണ്ണാടി, നമ്പര്‍ പ്ലേറ്റ്, സാരി ഗാര്‍ഡ , ക്രാഷ് ഗാര്‍ഡ് എന്നിവയും ലഭ്യമാകും. ഐ.എസ്.ഐ അംഗീകാരമുള്ള ഹെല്‍മെറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഇരുചക്രവാഹനാപകടങ്ങളുടെയും മരണ നിരക്കിന്റെയും തോതില്‍ വന്‍ വര്‍ധനയുണ്ടായ  സാഹചര്യത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഈ നല്ല തീരുമാനത്തിലെത്തിയത്.

RELATED NEWS

Leave a Reply