ഇന്ധനവില വര്‍ധനവില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം: പിണറായി>>

Kerala News, scrolling_news

ഇന്ധന വില കര്‍ക്കശമായി നിയന്ത്രിക്കാനും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കാനും നീതിരഹിതമായ വിലവര്‍ധനയില്‍ നിന്ന് പിന്മാറാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആവശ്യപെട്ടു. ഇന്ധനവില വര്‍ധനവിലൂടെ വേദനയില്ലാതെ ജനങ്ങളുടെ കീശയെ കൊല്ലുന്നത്തിനുള്ള വഴി തുറന്നത് യു പി എ സര്‍ക്കാര്‍ ആണ്. കോണ്‍ഗ്രസ്സ് തുറന്ന ആ വഴിയിലൂടെ നരേന്ദ്ര മോഡി മന്‍മോഹന്‍ സിംഗിനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ എട്ടുമാസത്തിനിടെ ഏറ്റവുംകുറഞ്ഞ നിരക്കിലെത്തിയിട്ടും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുന്നത് അത് കൊണ്ടാണ്. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണ വിലയും മറ്റെല്ലാ ചെലവും കണക്കാക്കിയാല്‍ പെട്രോള്‍ വില 37 രൂപയില്‍ കൂടില്ല. ഡീസല്‍ വില 25 രൂപയില്‍ നില്‍ക്കണം. അതാണ് വിദഗ്ദ്ധര്‍ നല്‍കുന്ന കണക്ക്. എന്നാല്‍ പെട്രോളിന് 61.06 രൂപയും ഡീസലിന് 46.80 രൂപയുമാണ് (കൊച്ചിയിലെ വില) ഇപ്പോള്‍ ഈടാക്കുന്നത്. കഴിഞ്ഞദിവസമാണ് എണ്ണക്കമ്പനികള്‍ പെട്രോളിന് ലിറ്ററിന് 36 പൈസയും ഡീസലിന് 87 പൈസയും വര്‍ധിപ്പിച്ചത്. ഈ കൊള്ളയെ ന്യായീകരിക്കാന്‍ പോന്ന ഒരു കണക്കും എണ്ണ കമ്പനികള്‍ക്കോ സര്‍ക്കാരിനോ അവതരിപ്പിക്കാന്‍ ഇല്ല. കഴിഞ്ഞ ജൂണില്‍ ബാരലിന് 120 ഡോളര്‍ വരെ ഉായിരുന്ന ക്രൂഡ് വില ഇപ്പോള്‍ 60 ഡോളര്‍ എന്ന നിലയിലേക്കാണ് കുറഞ്ഞത്. ഇനിയും കുറയും എന്നാണു സൂചന. ഈ വിലക്കുറവിന്റെ നേട്ടം ഇന്ത്യയില്‍മാത്രം എന്ത് കൊണ്ട് ഉണ്ടാകുന്നില്ല, ഇവിടത്തെ ജനങ്ങള്‍ എന്തിനു ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നു എന്നതിന് ഉത്തരം പറയാന്‍ കോണ്‍്ഗ്രസ്സും ബി ജെ പിയും ബാധ്യസ്ഥരാണെന്നും പിണറായി വിജയന്‍ ഫെയ്്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

 

RELATED NEWS

Leave a Reply