എയര്‍ ഇന്ത്യാ വിമാനത്തില്‍ പക്ഷിയിടിച്ചു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

General, National News, scrolling_news

ന്യൂഡല്‍ഹി: ഭോപ്പാലില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ പക്ഷിയിടിച്ചു. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എന്നാല്‍ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. 634 നമ്പര്‍ ആഭ്യന്തര വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  വിമാനം രാദ ഭോജ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കുള്ളിലാണ് വിമാനത്തിന്റെ എഞ്ചിനില്‍ പക്ഷി ഇടിച്ചത്. പൈലറ്റിന്റെ  സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവായത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

RELATED NEWS

Leave a Reply