എ.ഐ.എ.ഡി.എം.കെ.യില്‍ നിന്ന് പണം വാങ്ങിയിട്ടില്ല- ഗോമതി >>

Cover Story, Kerala News, scrolling_news
താനുംമനോജും ഇല്ലെങ്കില്‍ പൊമ്പളൈ ഒരുമൈ ഇല്ലെന്ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച ഗോമതി. ഏതാനും ദിവസങ്ങളായി ഇവര്‍ മൂന്നാറില്‍ ഇല്ലായിരുന്നു. ഇവര്‍ എ.ഐ.എ.ഡി.എം.കെ.യുമായി ചര്‍ച്ച നടത്തുകയാണെന്ന് വാര്‍ത്തകള്‍ പരന്ന പശ്ചാത്തലത്തിലാണ് ഗോമതി ചൊവ്വാഴ്ച വൈകീട്ട് തമിഴ്‌നാട്ടില്‍ നിന്നെത്തി മാധ്യമങ്ങളെ കണ്ടത്. ഒരുമൈ നേതാവ് ലിസിക്കെതിരെയും ഇവര്‍ കടുത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ചു. ഇതോടെ പൊമ്പളൈ ഒരുമൈയിലെ ഭിന്നിപ്പ് പൂര്‍ണമായി. ഒരുമൈയുടെ സമരത്തിലെ മുഖ്യഅണിയറ ശില്പിയാണ് മനോജ്. കേസില്‍പ്പെട്ട തങ്ങള്‍ അറസ്റ്റ് ഒഴിവാക്കുന്നതിനാണ് മാറി നിന്നതെന്ന് ഗോമതി വിശദീകരിച്ചു. അല്ലാതെ എ.ഐ.എ.ഡി.എം.കെ.യുമായി രഹസ്യചര്‍ച്ചയ്ക്കല്ല. ചിലര്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന് നടന്ന ആഹ്ലൂദ പ്രകടനത്തിനിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ തനിക്കും മനോജിനുമെതിരെ പോലീസ് ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുക്കുകയായിരുന്നു. ചൊവ്വാഴ്ച ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് വൈകീട്ട് തങ്ങള്‍ മൂന്നാറില്‍ മടങ്ങി എത്തിയതെന്നും ഗോമതി പറഞ്ഞു. സംഘടനയുടെ പ്രസിഡന്റ് എന്ന് അവകാശപ്പെട്ട് ലിസ്സി സണ്ണി തങ്ങളെക്കുറിച്ച് അപവാദം പറഞ്ഞുപരത്തുന്നതായും ഇതിനുപിന്നില്‍ വന്‍ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്തുതിരഞ്ഞെടുപ്പില്‍ വിജയിച്ച താന്‍ എ.ഐ.എ.ഡി.എം.കെ.യില്‍ നിന്ന് ലക്ഷങ്ങള്‍വാങ്ങി എന്നുള്ള പ്രചാരണം തെറ്റാണ്. ഒരു പാര്‍ട്ടിയില്‍ ചേരാനോ പിന്തുണയ്ക്കാനോ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. മൂന്നാര്‍ പഞ്ചായത്ത് ഭരണത്തില്‍ ഒരു മുന്നണിക്കും പിന്തുണനല്‍കില്ല. സംഘടനയുടെ പ്രതിനിധികളെ ഉടന്‍തന്നെ തൊഴിലാളികളുടെ യോഗംചേര്‍ന്ന് തീരുമാനിക്കും. പൊമ്പളൈ ഒരുമൈയുടെപേരില്‍ ചിലര്‍ പണപ്പിരിവ് നടത്തുന്നതായും ഇതേക്കുറിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തുമെന്നും ഗോമതി പറഞ്ഞു.

RELATED NEWS

Leave a Reply