ഒത്തുകളി വെളിപ്പെട്ടു- വി.എസ്.

Cover Story, Kerala News, scrolling_news
തദ്ദേശ തിരഞ്ഞെടുപ്പില്‍ തൊഴിലാളികളെയും ജനങ്ങളെയും കബളിപ്പിച്ച് വോട്ടുതട്ടാനുള്ള ഉമ്മന്‍ചാണ്ടിയുടെയും യു.ഡി.എഫിന്റെയും കുതന്ത്രമായിരുന്നു തൊഴിലാളി സമരത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വര്‍ധിപ്പിച്ച കൂലിയും ബോണസും നല്‍കാനാവില്ലെന്ന തോട്ടം ഉടമകളുടെ നിലപാട് ഒത്തുകളി വെളിപ്പെടുത്തുകയാണ്. ഇതിനെതിരെ കൂടുതല്‍ ശക്തമായ സമരങ്ങള്‍ സര്‍ക്കാരിനു നേരിടേണ്ടിവരുമെന്നും വി.എസ്. പറഞ്ഞു. സര്‍ക്കാരിന്റെ ഭൂമി കൈവശംവെച്ച് കൊള്ളലാഭം ഉണ്ടാക്കുന്നവരെ നിലയ്ക്ക് നിര്‍ത്താനുള്ള ഇച്ഛാശക്തി സര്‍ക്കാരിനില്ലെന്നും വി.എസ്. പറഞ്ഞു.

RELATED NEWS

Leave a Reply