ഒരുമിച്ചിരിക്കല്‍: അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി>>

Cover Story, Kerala News, scrolling_news

ക്ലൂസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനെതിരെ പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അഭിപ്രായം പറഞ്ഞത് വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിലാണ്. ഈ വിഷയത്തില്‍ ഇനി കൂടുതല്‍ പറയാന്‍ ഇല്ല. സോഷ്യല്‍ മീഡിയകള്‍ ഇതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതില്‍ നടക്കുന്ന ചര്‍ച്ചകള്‍ നേരായ രീതിയിലാണോ എന്ന് വിലയിരുത്തേണ്ടത് ഞാനല്ല. അഭിപ്രായം ശരിയോ തെറ്റോ എന്ന് സമൂഹം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

RELATED NEWS

Leave a Reply