ഓണ്‍ലൈന്‍ പെണ്‍വാണിഭം: റെയ്ഡില്‍ പിടിയിലായവരില്‍ മോഡലും ചുംബന സമര സംഘാടകനും>>

Cover Story, Kerala News, scrolling_news

കുറേ നാളുകളായി കുട്ടികളെയടക്കം ഉപയോഗിച്ച് ഓണ്‍ലൈനിലൂടെ  ലൈംഗിക വ്യാപാരം നടത്തി വന്നിരുന്ന സംഘം പൊലിസ് പിടിയിലായി. ചൊവ്വാഴ്ച്ച രാത്രി നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്. സംഘത്തിലെ പ്രധാന ഏജന്റും കാസര്‍കോട് സ്വദേശിയുമായ അക്ബര്‍ ഉള്‍പ്പടെ 15 പേരെയാണ് അറസ്റ്റ് ചെയ്തത്. ചുംബന സമരത്തിലെ ദമ്പതി നേതാക്കന്മാരായ രാഹുല്‍ പശുപാലന്‍, പ്രമുഖ മോഡല്‍ രശ്മി ആര്‍.നായര്‍ എന്നിവരും അന്യസംസ്ഥാന യുവതികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. പിടിയിലായവരില്‍ ഒരു കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനും ഉണ്ട്. മോഡലും ചുംബനസമര നേതാവുമായ രശ്മിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലിസ് സംഘത്തെ വണ്ടി ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരും രക്ഷപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികാണ്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലിസ് പറഞ്ഞു. തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ ഓപ്പറേഷന്‍ ‘ബിഗ് ഡാഡി’ എന്ന പേരില്‍ ക്രൈംബ്രാഞ്ച് ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡുകളിലാണ് ഇവരെ പിടികൂടിയത്. കുട്ടികളെക്കുറിച്ച് ലൈംഗിക പരാമര്‍ശം നടത്തുന്ന പോസ്റ്റുകള്‍ ഫെയ്‌സ് ബുക്കിലൂടെ പ്രചരിപ്പിക്കുന്നത് കുറേക്കാലമായി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നതായി കണ്ടെത്തിയത്. ഇടപാടുകാരനെന്ന രീതിയില്‍ പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. ഇന്ത്യക്ക് പുറത്തുള്ള ഒരാളാണ് ഫെയ്‌സ് ബുക്ക് പേജ് ചെയ്യുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

RELATED NEWS

Leave a Reply