കനത്ത മഴ ചതിച്ചു: പാക്കിസ്ഥാനിലെ ഖനിയില്‍ അപകടം- ഏഴ് പേര്‍ മരിച്ചു

National News, scrolling_news

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങി ഏഴ് പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഓറക്‌സായിയലെ കല്‍ക്കരി ഖനിയിലാണ് ശനിയാഴ്ച രാത്രി അപകടമുണ്ടായത്. 48 ഓളം പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങി കിടക്കുകയാണ്.

പാകിസ്ഥാനിലെ വടക്കന്‍ മേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് ഖനി അപകടത്തിന് കാരണമായത്. അപകട സമയത്ത് 65 പേര്‍ ഖനിയില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തം ഇപ്പോഴും തുടരുകയാണ്. സംഭവസ്ഥലത്തുവച്ചാണ്  ഏഴ് പേര്‍ മരിച്ചത്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണ സംഖ്യ കൂടാനാണ് സാധ്യത.

RELATED NEWS

Leave a Reply