കോണ്‍ഗ്രസ് അക്രമരാഷ്ട്രീയത്തിനും കെ സുധാകരന്റെ അഹന്തക്കുമേറ്റ തിരിച്ചടി:കോടിയേരി >>

Kerala News, scrolling_news

കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് വിജയം കോണ്‍ഗ്രസ് അക്രമരാഷ്ട്രീയത്തിനും കെ സുധാകരന്റെ അഹന്തക്കുമേറ്റ തിരിച്ചടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് വിജയത്തെക്കുറിച്ച് തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയിച്ചവാര്‍ഡുകള്‍ തുല്യമായതോടെ രാഗേഷിന്റെ പിന്തുണയോടെ ജയിക്കാമെന്നണ് യുഡിഎഫ് കണക്കുകൂട്ടിയത്. മുഖ്യമന്ത്രിവരെ രാഗേഷിന്റെ വോട്ടിനായി ഇടപെട്ടു. വാര്‍ഡുകള്‍ എങ്ങനെ വെട്ടിമുറിച്ചാലും, ഏതെല്ലാം തരത്തില്‍ ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ അതൊന്നും അംഗീകാരിക്കാന്‍ പോവുന്നില്ലെന്നതിന്റെ തെളിവാണ് കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ ചരിത്രവിജയം. കണ്ണൂര്‍ടൗണിലടക്കം ഇടതുപക്ഷത്തിന് അനുകൂലമായി വരാന്‍പോവുന്ന രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണിത്. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗമാളുകള്‍ നേതൃത്വത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരായ ചിന്തിക്കുന്നവരാണെന്നാണ് രാഗേഷിന്റെ നിലപാട് വ്യക്തമാക്കുന്നത്. ഇതുവരെ ഒരു സിപിഐ എമ്മുകാരനും ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടാത്ത നഗരസഭയാണ് കണ്ണൂര്‍. കോര്‍പ്പറേഷന്‍ രൂപീകരിച്ചതുതന്നെ യുഡിഎഫിന് വലിയ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.എന്നാല്‍ ജനവിധി അവര്‍ക്കെതിരായി. ഭൂരിപക്ഷം നഗരസഭകളിലും ഭരണംലക്ഷ്യമാക്കിയാണ് ഇത്തവണ 28 പുതിയമുനിസിപ്പാലിറ്റികള്‍ അധികമായി രൂപീകരിച്ചത്. നഗരസഭകളുടെ എണ്ണം വര്‍ധിച്ചിട്ടും എല്‍ഡിഎഫിന് 44 നഗരസഭകളില്‍ ഭൂരിപക്ഷം ലഭിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട ലതയെയും എല്‍ഡിഎഫിന് അനുകൂലമായ നിലപാടെടുത്ത രാഗേഷിനെയും കോടിയേരി പ്രത്യേകം അഭിനന്ദിച്ചു.

 

 

RELATED NEWS

Leave a Reply