ധന മന്ത്രി കെ എം മാണി രാജിവച്ചു

General, scrolling_news

08.05 ഓടെയാണ് രാജി പ്രഖ്യാപനം വന്നത്. രാജിയില്ലെന്ന കടുത്ത നിലപാട് ചൊവ്വാഴ്ച രാവിലെ സ്വീകരിച്ച മാണി രാജി ഓഴിവാക്കാനുള്ള സകല തന്ത്രങ്ങളും പയറ്റിയശേഷമാണ് രാജിവെക്കാന്‍ തയ്യാറായത്. യു.ഡി.എഫ് നേതാക്കളും മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനും അടക്കമുള്ളവരും രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നത് സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനായ മാണിക്ക് തിരിച്ചടിയായി. സര്‍ക്കാര്‍ താഴെവീണാലും മാണി രാജിവെക്കുകതന്നെ വേണമെന്ന നിലപാടാണ് കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ചത്. രാജിവെക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും രാവിലെതന്നെ ആവശ്യപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഘടകകക്ഷി നേതാക്കളുടെ യോഗത്തില്‍ മുസ്ലിംലീഗ്, ജെ.ഡി.യു, ആര്‍.എസ്.പി ബി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നിവരെല്ലാം മാണി രാജിവയ്ക്കണമെന്ന ശക്തമായ നിലപാടാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. രാവിലെ ചേര്‍ന്ന അനൗപചാരിക യോഗത്തില്‍ തീരുമാനമായില്ലെങ്കിലും ഘടകകക്ഷി നേതാക്കളോട് തുടര്‍ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്ത് തന്നെ തങ്ങാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.അതിനിടെ രാജിവയ്ക്കാന്‍ ഒരുക്കമല്ലെന്ന് മാണി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. മാണിയുടെ രാജിക്കായി സമ്മര്‍ദം ഉയരുകയാണെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള ആലോചനകള്‍ അതിനിടെ നടന്നു. കേരള കോണ്‍ഗ്രസില്‍ മാണിയെ പിന്തുണയ്ക്കുന്ന അഞ്ച് എം.എല്‍.എ.മാരും മാണി പക്ഷക്കാരനായ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിസന്നദ്ധത അറിയിച്ചു.

എന്നാല്‍, മാണിക്കൊപ്പം മുഴുവന്‍ കേരള കോണ്‍ഗ്രസ് മന്ത്രിമാരും രാജിവയ്ക്കണമെന്ന നിര്‍ദേശത്തോട് കേരള പാര്‍ട്ടിയിലെ ജോസഫ് വിഭാഗം വിയോജിച്ചു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിനോടും പി.ജെ.ജോസഫ്, മോന്‍സ് ജോസഫ്, ടി.യു. കുരുവിള എന്നിവര്‍ വിയോജിച്ചു.

 

RELATED NEWS

Leave a Reply