പാരീസ് ഭീകരാക്രമണം: മുഖ്യ സൂത്രധാരന്‍ മരിച്ചനിലയില്‍>>

Cover Story, Kerala News, scrolling_news

പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബ്ദുല്‍ ഹമീദ് അബൗദ് (28)ആത്മഹത്യ ചെയ്തെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ പാരിസിലെ സെയിന്റ് ഡെനിസ് മേഖലയിലെ ഒരു ഫ്ളാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്ന് ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്കോ റിച്ചിയര്‍ അറിയിച്ചു. ഇതേ ഫ്ളാറ്റില്‍ ഒരു സ്ത്രീയും ഒരു പുരുഷനും സ്ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ച് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍ ഒരാള്‍ അബ്ദുല്‍ ഹമീദും മറ്റേത് വനിതാ ചാവേര്‍ ആയ ഇയാളുടെ ഭാര്യയുമാണെന്നാണ് കരുതുന്നത്.അബ്ദുല്‍ ഹമീദ് അബൗദിനെ പിടികൂടുന്നതിനായി പാരീസിന്റെ പ്രാന്തപ്രദേശമായ സാംഗ് ദെനിയില്‍ ഏഴു മണിക്കൂറുകളോളം പോലീസ് റെയ്ഡ് നടത്തിയിരുന്നു. പുലര്‍ച്ചെ 4.30 മുതല്‍ പോലീസ് നടത്തിയ റെയ്ഡിനിടെ നടന്ന വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. മൊറോക്കോ വംശജനായ അബ്ദുല്‍ ഹമീദ്(28) ബ്രസല്‍സ് നിവാസിയാണ്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല.

 

RELATED NEWS

Leave a Reply