പുരസ്ക്കാരങ്ങള്‍ തിരികെ നല്‍കിയല്ല പ്രതിഷേധിക്കേണ്ടത്: രാഷ്ട്രപതി >>

National News, scrolling_news

അസഹിഷ്ണുതക്കെതിരെ പുരസ്ക്കാരങ്ങള്‍ തിരിച്ചുനല്‍കിയല്ല പ്രതിഷേധിക്കേണ്ടതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണതക്കെതിരെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുന്ന മൗനത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാരും കലാകാരന്‍മാരും പുരസ്ക്കാരങ്ങള്‍ മടക്കി നല്‍കുന്നതിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു രാഷ്ട്രപതി. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെയും സംവാദത്തിലൂടെയും പരിഹരിക്കണമെന്നും ദേശീയ മാധ്യമ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ രാഷ്ട്രപതി പറഞ്ഞു.

RELATED NEWS

Leave a Reply