ബാര്‍ കോഴ കേസില്‍ നീതി ലഭിച്ചില്ലെന്ന് ജോസ് കെ.മാണി >>

Cover Story, Kerala News, scrolling_news
ബാര്‍ കോഴ കേസില്‍ കേരള കോണ്‍ഗ്രസ്സിന് നീതി ലഭിച്ചില്ലെന്ന് ജോസ് കെ.മാണി. ഇക്കാര്യം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി തന്നെ പറഞ്ഞിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിച്ച കേരള കോണ്‍ഗ്രസ് പ്രതിനിധികളെ അഭിനന്ദിക്കാന്‍ കൂടിയ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. ബാര്‍ കോഴ കേസില്‍ ഇരട്ട നീതിയാണോയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജോസ് കെ.മാണി.
കേരള കോണ്‍ഗ്രസ്സിനെ എഴുതിത്തള്ളാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് രാജിവച്ചശേഷം പാര്‍ട്ടി ചെയര്‍മാന് തിരുവനന്തപുരം മുതല്‍ പാലാവരെ കിട്ടിയ സ്വീകരണമെന്നും ജോസ് കെ.മാണി പറഞ്ഞു.

RELATED NEWS

Leave a Reply