മഴ: തമിഴ്നാട് വെള്ളത്തിനടിയില്‍ >>

National News, scrolling_news

നാല് ദിവസമായി ശക്തമായി തുടരുന്ന മഴയില്‍ തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളും ജില്ലകളും വെള്ളത്തിനടയില്‍. ചെന്നൈ നഗരം അടക്കം പലയിടങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. പലയിടങ്ങളിലും നിരവധി അത്യാഹിതങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ, കടലൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍, കാരയ്ക്കല്‍ അടക്കമുള്ള 17 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പല കമ്പനികളും അവധി നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കനത്തമഴ മൂന്നുദിവസംകൂടി തമിഴ്നാട്-കേരള-പുതുച്ചേരി തീരത്ത് തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആദ്യ 24 മണിക്കൂറില്‍ മഴ അതിശക്തമായേക്കും. ഇത് സ്ഥിതി ഗുരുതരമാക്കുമെന്നാണ് സൂചന. നാലു ദിവസത്തിനുള്ളില്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയക്കെടുതിയില്‍ 72 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചെന്നൈ നഗരത്തിലൂടെ ഒഴുകുന്ന അഡയാര്‍ നദി കരകവിഞ്ഞ് ഒഴുകയാണ്. തിരക്കേറിയ ബംഗളുരു ദേശീയപാതയില്‍ ശ്രീപെരുമ്പതൂരില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപെടുന്നത്.

 

RELATED NEWS

Leave a Reply