മാണിയുമായി കൂട്ടുകൂടുമെന്ന് പറഞ്ഞിട്ടില്ല -വി. മുരളീധരന്‍>>

Cover Story, Kerala News, scrolling_news
കേരള കോണ്‍ഗ്രസ്സുമായോ കെ.എം. മാണിയുമായോ കൂട്ടുകൂടുമെന്ന് ബി.ജെ.പി. പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. ഷൊറണൂര്‍ നഗരസഭയിലേക്ക് വിജയിച്ച കൗണ്‍സിലര്‍മാരുടെ വിജയാഹ്ലാദറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ്സിന്റെ വോട്ടുനേടി സുല്‍ത്താന്‍ബത്തേരിയില്‍ അധികാരത്തിലേറിയത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്നും ബി.ജെ.പി. സംസ്ഥാനത്ത് ഒരുപാര്‍ട്ടിയുമായും അധികാരം പങ്കിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം സെക്രട്ടറി കെ.പി. അനൂപ് അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ വൈസ്​പ്രസിഡന്റ് സി. രുക്മിണി, പി. വേണുഗോപാല്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി ഇ.പി. നന്ദകുമാര്‍, മണ്ഡലം ജനറല്‍സെക്രട്ടറി എം.പി. സതീഷ്‌കുമാര്‍, ഉമാനായര്‍, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.

RELATED NEWS

Leave a Reply