മുതിര്‍ന്ന നേതാക്കളെ പുറത്താക്കാന്‍ ബി.ജെ.പി: മോദിയെ പരിഹസിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ >>

National News, scrolling_news

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആക്ഷേപവുമായി ശത്രുഘ്‌നന്‍ സിന്‍ഹ വീണ്ടും രംഗത്ത്. ബി.ജെ.പിക്കു കിട്ടിയ 53 സീറ്റിന്റെയും ക്രെഡിറ്റ് മോദിക്കാണെന്നും അതില്‍ ഒരുസംശവുമില്ലെന്നും പരിഹാസ്യരൂപേണ അദ്ദേഹം പറഞ്ഞു. കാടന്‍ ഭരണംപോലുള്ള മോദിയുടെ ചില പ്രയോഗങ്ങള്‍ മൊത്തം ബിഹാരികളുടെ വികാരത്തെയും വൃണപ്പെടുത്തുന്നതായിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മോദി ബിഹാറിനു ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍ ഇതെല്ലാം തെരഞ്ഞെടുപ്പു തന്ത്രമാണെന്ന് ബിഹാരികള്‍ മനസിലാക്കിയിരുന്നുവെന്നും സിന്‍ഹ മാധ്യമങ്ങളോടു പറഞ്ഞു.  എന്നാല്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിയ സിന്‍ഹയുമായി സംഘം നേതൃത്വം കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി അവരുടെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ച രാത്രി നാഗ്പൂരിലെത്തിയ സിന്‍ഹ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളുമായും ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളുമായും കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും ലഭിച്ചില്ല. ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും സഹകര്യവാഹക് ഭയ്യാജി ജോഷിയും നാഗ്പൂരിലില്ലാത്തതുകൊണ്ടാണ് കൂടിക്കാഴ്ച നടക്കാത്തതെന്നാണ് സിന്‍ഹ മാധ്യമങ്ങളോടു പറഞ്ഞത്. നഗ്പൂര്‍ എം.പിയും ബി.ജെ.പി മുന്‍ അധ്യക്ഷനുമായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നഗരത്തിലുണ്ടായിരുന്നുവെങ്കിലും സിന്‍ഹയെ കാണാന്‍ കൂട്ടാക്കിയില്ല. പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിടാനിരിക്കുന്നതിനാലാണ് ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ സിന്‍ഹയ്ക്കു സമയം അനുവദിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

RELATED NEWS

Leave a Reply