വര്‍ഗീയതയ്ക്കെതിരെ ഇടതുപാര്‍ടികളുടെ രാജ്യവ്യാപക പ്രചാരണം >>>

National News, scrolling_news

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ രക്ഷാകര്‍തൃത്വത്തില്‍ ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയവിദ്വേഷ കടന്നാക്രമണത്തിനെതിരെ ഡിസംബര്‍ ഒന്നുമുതല്‍ ആറുവരെ രാജ്യവ്യാപക പ്രചാരണം നടത്താന്‍ ആറ് ഇടതുപക്ഷപാര്‍ടികളുടെ സംയുക്തയോഗം തീരുമാനിച്ചു. പ്രചാരണത്തിന്റെ ഭാഗമായി വിവിധ രൂപത്തിലുള്ള പ്രതിഷേധപരിപാടി സംഘടിപ്പിക്കും.ബിജെപിക്ക് വന്‍പരാജയം സമ്മാനിച്ച ബിഹാര്‍ ജനതയെ യോഗം അഭിനന്ദിച്ചു. സംസ്ഥാനത്ത് ഇടതുമുന്നണി നടത്തിയ പ്രചാരണം ജനങ്ങള്‍ സ്വീകരിച്ചു. മൂന്ന് സീറ്റില്‍ മുന്നണി വിജയിച്ചു. ആര്‍എസ്എസും ബിജെപിയും കെട്ടഴിച്ചുവിട്ട വര്‍ഗീയവിദ്വേഷ പ്രചാരണത്തിനും ധ്രുവീകരണത്തിനും എതിരായി ധീരമായ ശബ്ദമുയര്‍ത്തിയ എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍, ചലച്ചിത്രകാരന്മാര്‍, ചരിത്രകാരന്മാര്‍ എന്നിവരെ യോഗം അഭിവാദ്യംചെയ്തു. ഇവരെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളെ അപലപിച്ചു. സിപിഐ ആസ്ഥാനമായ അജോയ് ഭവനിലാണ് യോഗം ചേര്‍ന്നത്. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള (സിപിഐ എം), എസ് സുധാകര്‍റെഡ്ഡി, എ ബി ബര്‍ധന്‍, ഡി രാജ (സിപിഐ), ദീപാങ്കര്‍ ഭട്ടാചാര്യ (സിപിഐ എംഎല്‍), ജി ദേവരാജന്‍ (ഫോര്‍വേഡ് ബ്ലോക്ക്), അബനി റോയ് (ആര്‍എസ്പി), കൃഷ്ണ ചക്രവര്‍ത്തി, പ്രാണ്‍ശര്‍മ (എസ്യുസിഐ- കമ്യൂണിസ്റ്റ്) എന്നിവര്‍ പങ്കെടുത്തു.

 

RELATED NEWS

Leave a Reply