വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും ചര്‍ച്ചയാകുന്നു>>

Cover Story, Kerala News, scrolling_news
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നിയമസഭാതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും ചര്‍ച്ചയാകുന്നു. തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് നേതാക്കള്‍ക്ക് സി.പി.എം. പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രഖ്യാപനത്തോടെയാണ് ഇത് വീണ്ടും ചര്‍ച്ചയാകുന്നത്. ജനങ്ങളോടുള്ള ബന്ധം തുടരുവോളം നേതാക്കള്‍ക്ക് പൊതുരംഗത്തു നില്‍ക്കാമെന്ന് പറഞ്ഞ യെച്ചൂരി ഇത് വി.എസിനും ബാധകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ക്കും ഉപരിഘടകങ്ങളിലെ അംഗത്വത്തിനും പ്രായപരിധിയും തുടര്‍ച്ചയായ മൂന്നു ടേമെന്ന കാലപരിധിയും ബാധകമാക്കിയ പാര്‍ട്ടിയാണ് സി.പി.എം. ഇതു പ്രകാരം വിശാഖപട്ടണത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി നടന്ന ബ്രാഞ്ച് തലം മുതലുള്ള പാര്‍ട്ടി സമ്മേളനങ്ങളില്‍ ഒട്ടേറെ നേതാക്കള്‍ പാര്‍ട്ടി പദവികള്‍ ഒഴിയുകയും ചെയ്തു. എന്നാല്‍ ഈ നിബന്ധന തിരഞ്ഞെടുപ്പുകളില്‍ ബാധകമല്ലെന്ന സൂചനയാണ് യെച്ചൂരി നല്‍കിയിരിക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്തും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ നായകനാരാണെന്നതിനെച്ചൊല്ലി വിവാദം ഉയര്‍ന്നു വന്നിരുന്നു. സി.പി.ഐ. നിയമസഭാകക്ഷിനേതാവ് സി.ദിവാകരനാണ് ഇത്തരമൊരു വിവാദത്തിന് തിരി കൊളുത്തിയത്. എന്നാല്‍ പിന്നീട് ഈ വിവാദം കെട്ടടങ്ങിയെങ്കിലും സീതാറാം യെച്ചൂരിയുടെ അഭിപ്രായ പ്രകടനത്തോടെ പാര്‍ട്ടിക്കുള്ളിലും പുറത്തും വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കാ നാണ് സാദ്ധ്യതകള്‍. യെച്ചൂരിയുടെ നിലപാടിനോടുള്ള സി.പി.എം. സംസ്ഥാനനേതൃത്വത്തിന്റെ പ്രതികരണമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിന് നേതൃത്വം വഹിച്ചതും വി.എസായിരുന്നു. ഏറെക്കാലത്തിനു ശേഷം സി.പി.എം. സംസ്ഥാനനേതൃത്വവും വി.എസും ഒറ്റക്കെട്ടായി പ്രചാരണരംഗത്തു നിലയുറപ്പിച്ചത് തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ മികച്ച പ്രകടനത്തിന്റെ കാരണമായി വിലയിരുത്തപ്പെട്ടിരുന്നു

RELATED NEWS

Leave a Reply