ശബരിമലയിലും തിരുവനന്തപുരത്തും കനത്ത മഴ

Cover Story, Kerala News, scrolling_news

തെക്കന്‍ കേരളത്തില്‍ കനത്ത മഴ. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച കാലത്തും തുടരുകയാണ്. തിരുവനന്തപുരം ജില്ലയിലും ശബരിമലയിലുമാണ് മഴ ഏറ്റവും ശക്തം. തിരുവനന്തപുരം നഗരത്തിലെ പല സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ വെള്ളക്കെട്ടായി. ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ആരോഗ്യ സര്‍വകലാശാല വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയ്ക്ക് മാറ്റമില്ല. ശബരിമല സന്നിധാനത്തും പമ്പയിലും തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുകയാണ്. പമ്പ ത്രിവേണിയില്‍ നദീതീരത്ത് പാര്‍ക്ക് ചെയ്തിരുന്ന അയ്യപ്പന്‍മാരുടെ രണ്ട് വാഹനങ്ങള്‍ ഒഴുകിപ്പോയി. ഒരു കാര്‍ ത്രിവേണി പാലത്തില്‍ തങ്ങി നിന്നു. മറ്റൊന്ന് മരത്തിലും. നൂറോളം വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്ന് പടിക്കെട്ട് കടന്ന് 35 മീറ്റര്‍ അകലെയുള്ള നടപ്പന്തല്‍ വരെയെത്തി. ത്രിവേണി പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ ഒഴുകിപ്പോകാതിരിക്കാന്‍ പോലീസ് വടം ഉപയോഗിച്ച് മരങ്ങളില്‍ കെട്ടിനിര്‍ത്തി. ഈ വാഹനങ്ങള്‍ പിന്നീട് ട്രാക്ടര്‍ ഉപയോഗിച്ച് പോലീസും ഫയര്‍ഫോഴ്‌സും അയ്യപ്പന്‍മാരും ചേര്‍ന്നാണ് വലിച്ചു കയറ്റിയത്. ബുധനാഴ്ച വൈകീട്ട് 6 മണിക്കാണ് മഴ ആരംഭിച്ചത്. ഒരു മണിക്കൂറിന് ശേഷം മഴ കുറഞ്ഞെങ്കിലും 8.30 ഓടെ വീണ്ടും ശക്തി പ്രാപിച്ചു. ശക്തമായ മിന്നലുമുണ്ടായിരുന്നു. മഴ കനത്തതോടെ അയ്യപ്പന്‍മാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുന്നതും തിരിച്ച് പമ്പയിലേക്ക് പോകുന്നതും പോലീസ് തടഞ്ഞു. പമ്പയിലേക്കുള്ള വാഹനങ്ങള്‍ നിലയ്ക്കലിലും തടഞ്ഞു.

 

RELATED NEWS

Leave a Reply