സി.പി.എമ്മില്‍ വിരമിക്കല്‍ പ്രായമില്ല -യെച്ചൂരി>>

National News, scrolling_news
സി.പി.എമ്മില്‍ വിരമിക്കല്‍ പ്രായമില്ലെന്ന് പാര്‍ട്ടി ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പ്രായപരിധിയില്ല. പാര്‍ട്ടിയെയും ജനങ്ങളെയും സേവിക്കാന്‍ കഴിയുന്ന ആരെയും ഒഴിവാക്കില്ലെന്നും വി.എസ്. അച്യുതാനന്ദനും ഇത് ബാധകമാണെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി.ക്ക് വോട്ട് വര്‍ധിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്നും എന്നാല്‍ അവര്‍ക്കു ലഭിച്ചത് യു.ഡി.എഫിന്റെ വോട്ടാണെന്നും യെച്ചൂരി പറഞ്ഞു. പ്ലീനം രേഖ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത നാലു ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വി.എസ്. നയിച്ചിട്ടും അദ്ദേഹത്തിന്റെ പേര് സി.പി.എം. പത്രക്കുറിപ്പില്‍ പ്രതിപാദിക്കാത്തതെന്തുകൊണ്ടാണെന്ന ചോദ്യത്തിന്, വി.എസ്. പാര്‍ട്ടിയില്‍നിന്ന് വേറിട്ടല്ല പ്രചാരണംനടത്തിയതെന്ന് യെച്ചൂരി പറഞ്ഞു. പാര്‍ട്ടിതാത്പര്യം സംരക്ഷിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. പാര്‍ട്ടിയിലെ കൂട്ടായ പ്രവര്‍ത്തനഫലമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. എന്നാല്‍, ഈ പ്രായത്തിലും വി.എസ്. കാണിക്കുന്ന ഊര്‍ജം എല്ലാവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED NEWS

Leave a Reply