സുമ ബാലകൃഷ്ണനെ മാറ്റിയാല്‍ യുഡിഎഫിന്; അല്ലെങ്കില്‍ എല്‍ഡിഎഫിന് പിന്തുണ: പി കെ രാഗേഷ്>>

Kerala News, scrolling_news

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്ന് സുമ ബാലകൃഷ്ണനെ മാറ്റിയാല്‍ അവരെ പിന്തുണയ്ക്കുമെന്നും അല്ലെങ്കില്‍ എല്‍ഡിഎഫിന് നിരുപാധിക പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് വിമതനായി ജയിച്ച പി കെ രാഗേഷ് പറഞ്ഞു. രാഗേഷ് മുന്നോട്ടുവെച്ച മറ്റ് ആവശ്യങ്ങള്‍ക്കൊപ്പം ഇതും യുഡിഎഫ് തള്ളിയാല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് ഭരിക്കും. രാഗേഷ് അനുകൂലികളുടെ അന്തിമ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. വാര്‍ത്തസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കനത്ത വിമര്‍ശനമാണ് നടത്തിയത്. ഒമ്പത് ആവശ്യങ്ങള്‍ ഡിസിസിക്ക് മുന്നില്‍വെച്ചുവെന്നും അതിലൊന്ന് പോലും അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ അവസാന അവസരമായാണ് സുമ ബാലകൃഷ്ണനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഒരു മണിക്കൂര്‍ സമയമാണ് അതിനായി രാഗേഷ് അനുവദിച്ചിട്ടുള്ളത്. അതേസമയം, രാഗേഷിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് വീണ്ടും ശ്രമം ആരംഭിച്ചു. മന്ത്രി കെ.സി. ജോസഫ് രാഗേഷുമായി ഫോണില്‍ വിളിച്ച് സംസാരിച്ചു. അരമണിക്കൂര്‍ സാവകാശം അനുവദിക്കണമെന്ന് ജോസഫ് രാഗേഷിനോട് ആവശ്യപ്പെട്ടു. ഡിസിസിയുടേത് കോണ്‍ഗ്രസ് വിരുദ്ധനിലപാടുകളാണ്. സുധാകരന്റെ തീരുമാനങ്ങളാണ് മാത്രമാണ് നടപ്പാക്കപ്പെടുന്നത്. തന്റെ ഒന്‍പത് ആവശ്യങ്ങളില്‍ ഒന്നുപോലും ഡിസിസി അംഗീകരിച്ചില്ലെന്ന് രാഗേഷ് പറഞ്ഞു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പിന് മുന്നേ മേയര്‍ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് സുമ ബാലകൃഷ്ണനെ പ്രഖ്യാപിച്ചിരുന്നു. രാഗേഷ് മുന്നോട്ട് വച്ച് ആവശ്യങ്ങളെല്ലാം ഡിസിസി തള്ളിയിരുന്നു. അതേസമയം,രാഗേഷ് സ്ഥാനമോഹിയാണെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം വേണമെന്ന രാഗേഷിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് കെസി ജോസഫ് പറഞ്ഞു. സുമാ ബാലകൃഷ്ണനെ മാറ്റില്ലെന്നും ജോസഫ് പറഞ്ഞു.രാഗേഷിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. രാഗേഷിനെ വിമതനാക്കിയത് കെ സുധാകരന്റെ തന്നിഷ്ടമാണെന്ന് കണ്ണൂരിലെ എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു. കോര്‍പ്പറേഷനിലെ 55 സീറ്റില്‍ 27 സീറ്റുകള്‍ വീതം യുഡിഎഫും എല്‍ഡിഎഫും നേടിയിരുന്നു. സുമ ബാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെയാണ് രാഗേഷ് ഇടഞ്ഞത്.

 

RELATED NEWS

Leave a Reply