ഇളംവെയില്‍ 13ന് റിലീസ്ചെയ്യും

Theatre

ജനകീയ പങ്കാളിത്തത്തോടെ സംവിധായകന്‍ ഷിജു ബാലഗോപാലന്‍ ഒരുക്കിയ ഇളംവെയില്‍ 13ന് റിലീസ്ചെയ്യും. സ്കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിച്ച ചിത്രം കെഎസ്എഫ്ഡി സി തിയേറ്ററുകളിലും കണ്ണൂരിലുമാണ് റിലീസ് ചെയ്യുന്നത്. സര്‍ഗം ചിറ്റാരിപ്പറമ്പ ഫിലിംസിന്റെ ബാനറില്‍ മുകുന്ദന്‍ കൂര്‍മ നിര്‍മിച്ച ചിത്രത്തിന്റെ രചന ഡോ.കുമാരന്‍ വയലേരിയാണ്. എട്ടുലക്ഷംരൂപ സ്വരൂപിച്ചാണ് ചിത്രമൊരുക്കിയത്. എട്ടാംക്ലാസുകാരന്റെ ജീവിതത്തിലൂടെ മണ്ണിലേക്ക് ഇറങ്ങാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുന്ന ഇളംവെയില്‍ ഷിജു ബാലഗോപാലന്റെ രണ്ടാംചിത്രമാണ്. “നന്മകള്‍ പൂക്കുന്ന നാട്ടില്‍’ ആണ് ആദ്യചിത്രം.

 

 

RELATED NEWS

Leave a Reply